Saturday, October 24, 2009

പൂക്കാലം

ഏതൊ ഓര്‍മയില്‍ അലിഞ്ഞു
ഞാന്‍ അരൂപിയാകുന്നു........
അറിയാതെ പോകുന്ന കാറ്റില്‍
മാഞ്ഞു പോയത് ....ശബ്ദവും..........
അനന്തതയില്‍ നിന്നും
അകലങ്ങള്‍ പിറക്കുന്നുവോ?
കൊഴിയുന്നുവോ പതിവച്ച പൂക്കാലം.........

Friday, September 25, 2009

ദൂരേയ്ക്ക്.....ദൂരേയ്ക്ക്


തീരമില്ലാതലയുന്ന മേഘങ്ങള്ല്ക്കപ്പുറം
പകലിന്‍റെ നോവുള്ള കാഴ്ചകള്‍ക്കപ്പുറം
ആഴമറിയാത്ത ശൂന്യതയ്ക്കപ്പുറം
പേരറിയാത്തൊരാ മൌനത്തിനപ്പുറം
ദൂരേയ്ക്ക് ......ദൂരേയ്ക്ക് ........
ആര് വിളിക്കുന്നു ....
എന്‍റെ ..തൂവല്‍ ചിറകിന്നു തേടുന്നു ഞാന്‍ .

Friday, August 7, 2009

രാത്രിമുല്ല

ഒച്ചയുണ്ടാക്കാതെ രാത്രിനീന്തിക്കടന്നെ -
ത്തീടുന്നു മിടിപ്പുകള്‍ ...നിന്മിഴി
മുട്ടിവിളിക്കുന്നു കാതോര്ക്ക
എത്രയലയുന്നു ...ജലകത്തിന്മുന്നി -
ലെത്തിമടങ്ങുന്നു മൂകമായ്‌ തെന്നലും .
നിദ്രയുപേക്ഷിച്ചുപോയ മിഴികളെ -
യൊപ്പിയിന്നീ നിലാവും നനഞ്ഞുപോയ്‌
എത്രമാത്രം കൊതിപ്പൂ പകലിന്‍ നെഞ്ചില്‍ വീണ-
സ്തമിക്കുവാന്‍ രാത്രിമുല്ലയും............

Tuesday, July 7, 2009

ഇടമില്ല ഭൂമിയില്‍ .....

ഇടമില്ല ഭൂമിയിലെന്നു മൊഴിഞ്ഞു നീ
മിഴിയിലോളിപ്പിച്ച കടലിന്നിരമ്പല്‍
്ഭൂപാളമായെന്ടെ പുലരിയെ മുട്ടുന്നു
ചിരകടിച്ചുയരുന്നു പറവകള്‍ ...
ഒരു ചില്ല തേടിയിന്നലയുന്നു
ഇലയിലലാമരമൊന്ന് ഇടനെഞ്ച് കാട്ടുന്നു
ഒരു കൂട് കൂട്ടാതെയകലുന്നു രാക്കിളി.
നിറമുള്ള കാഴ്ചകള്‍......... മിഴികളടയ്ക്കുന്നു
ഒരു മാത്ര ......മറയരുത്
.................................................................
ഉറയുന്നു .....ഉരുകിയൊഴുകുന്നു
സിരകളില്‍ .......
നിന്‍ നെറുകയില്‍ കുറിക്കുവാന്‍ കരുതിയ കവിത.

Thursday, May 7, 2009

മറഞ്ഞ കാഴ്ച

മഴ പെയ്തു
ചിത്രങ്ങള്‍
ഒലിച്ചുപോയി ...
മറഞ്ഞ കാഴ്ച
ഒഴിഞ്ഞ ക്യാന്‍വാസ്‌ ...
മായാത്ത ചിത്രവുമായി
കുലുങ്ങി ചിരിച്ചത്
മനസ്...
പരിഭവം പറയാതെ ...
മിഴികള്‍ യാത്രയായി....
മനസിലേക്ക് ......

Thursday, April 30, 2009

ഇതു പിറക്കാത്ത കവിത

ഞാന്‍ ഇവിടെ ...
പ്രകാശവര്‍ഷങ്ങള്‍ക്കിപ്പുറം ....
ഉരുകിയൊലിക്കാത്ത ..
മഞ്ഞുമലകളില്‍..
പൂത്തുലയുന്ന ...സ്വപ്നപ്പരലുകള്‍ക്കിടയില്‍..
ഉടല്‍ഭാരം... ഒളിപ്പിച്ച്...
ഒഴുകിനടക്കുന്നു...
ഇനി ...ഉറങ്ങാത്ത രാവുകളില്ല..
ഉണരാത്ത പകലുകളും..
നിഴല്‍ ചിതറാത്ത നിമിഷങ്ങള്‍ മാത്രം....
മുറിഞ്ഞ പൊക്കിള്‍കൊടിയുടെ ...
മുറിയാത്ത നോവുപോലെ...
പേരറിയാത്ത ഏതോ രാവിന്‍റെ..
തുളുമ്പുന്ന ..താരാട്ടും..
മയങ്ങും മുന്പ് ....
ഈ അനന്തത ചുരത്തിയ ഇരുള്‍ നീലിമയില്‍ ...
ഞാനിതാ കുറിക്കുന്നു..
നിന്‍റെ കാണാത്ത മിഴികളില്‍ നിന്നും തൊട്ടെടുത്ത ....
എന്‍റെ പിറക്കാത്ത കവിത.Saturday, April 18, 2009

കാത്തിരുപ്പ്

അളന്നു പണിതൊരീ സിംഹാസനത്തിലിരുന്നു
പൊട്ടിച്ചിരിക്കുന്നത് ....
ചോരയൊലിക്കുന്ന പ്രാണന്‍...
ഉപാധികളില്‍ തട്ടി വീണുടയുന്ന പൊരുത്തങ്ങള്‍ ....
തകര്‍ന്നിടാത്ത ചുറ്റുമതിലുകള്‍ ...അവശേഷിപ്പുകള്‍ ....
മാഞ്ഞിട്ടും ...വായിച്ചെടുക്കുന്ന പരിധികള്‍ ...
എന്നിട്ടും .....
പിറന്നുവീഴുന്നു ...സ്വപ്‌നങ്ങള്‍...
ജന്മരഹസ്യങ്ങളില്ലാതെ....
അലയുന്നു...ഇടംതേടി ..
ചമയമഴിക്കാനാവാതെ ......
മിഴിയടയ്ക്കാനാവാതെ .......
അളന്നുപണിത സിംഹാസനത്തിലിരിക്കുന്നത്.....
ചോരയൊലിക്കുന്ന പ്രാണന്‍...
മുന്നിലൂടെ തഴുകിനീങ്ങുന്ന ...
നിമിഷങ്ങള്‍....നിറങ്ങള്‍.....
അനാഥര്‍..
ഈ നഷ്ടപ്പെടലിന്‍റെ..അല്ല ....കണ്ടെത്തലിന്‍റെ ..പേരോ ....
കാത്തിരുപ്പ് ......

Monday, April 13, 2009

അണയാതെ ...ഒരുകനല്‍

അണയാന്‍ ..മടിച്ച്..മടിച്ച്..
അവശേഷിച്ചിരുന്നത്രേ.. .
ചിതയിലൊരു ..കനല്‍..
ഊതിയുണര്ത്തിയത് ...അഗ്നിയെന്കിലും ...
... എതിരുളിലും ഒഴുകിയെത്തും..
അറിയാതെ..യറിയാതെ..
..ഒരുതരി വെളിച്ചവുമായ് ...
'അണയാതെ......ആളാതെ....'.

Wednesday, April 8, 2009

ഒരു ചോദ്യം ....വരികളോട്

ഒരു ചോദ്യം ...വരികളോട് ....
വെറുതെയെങ്കിലും ...... ചോദിച്ചോട്ടെ
ഒരിക്കല്‍ മാത്രം ........................
ചോദ്യങ്ങള്‍ വേണ്ട ...അല്ലെ ...
ഉത്തരങ്ങളും .....
ഒന്നും തിരയാതെ ...ഒന്നും തേടാതെ..
എവിടേക്കോ .....................
അലിഞ്ഞലിഞ്ഞു .....ഒന്നായി .....
ഒന്നുമല്ലാതെയായി .......
ഈ യാത്ര .......
ഹൃദ്യം ......
ഹാ........


Monday, March 30, 2009

ബോധത്തിനപ്പുറം


ബോധത്തിനപ്പുറം തിരയുന്നതെന്തു നീ
ബോധത്തിനപ്പുറം നീ മറ്റൊരാള്‍
കയ്യിലുടക്കിയ ശൂന്യത നിന്നുടെ
മേയ്യിലൂടുള്ളില്‍ പടര്‍ന്നിറങ്ങും
ഏത് തിരിവില്‍ തിരയുന്നു നീ
ഏകയായി നിന്‍ അന്തര്‍നേത്റങ്ങളെ
കാലമുപേക്ഷിച്ച്ച കല്പടവ്
നിന്‍റെ കാലൊച്ചയെങ്ങോ മറന്നുപോയി
ആഴം അബോധമുറങ്ങുന്ന നേരത്ത്‌
ഓളങ്ങളെ തൊട്ടുണര്‍ത്തിടാതെ
ബോധത്തിനപ്പുറം പോകാതെ വീണ്ടും നീ
ബോധത്തിനപ്പുറം നീയുമില്ല

Monday, February 23, 2009

ഇടവേളകള്‍ മന്ത്രിച്ചത്

മരണത്തിന്‍റെ മണമുള്ള ഇടവേളകള്‍ മന്ത്രിച്ചത്
മറ്റെന്തെക്കെയോ ആയിരുന്നു
ഉടലുപേക്ഷിച്ചുള്ള അലച്ചിലില്‍ തളര്‍ന്ന ഇടവേളകള്‍
മഴയ്ക്കായി ദാഹിച്ചിരുന്നു
ഇടവേളകളെ ഉറക്കുന്ന ശബ്ദത്തിനെപ്പോഴും

പൊള്ളുന്ന കുളിരായിരുന്നു

ഉദയത്തിന്നായി കാത്തിരുന്ന ഇടവേളകള്‍ക്ക്

വിരഹത്തിന്റെ നോവായിരുന്നു

അസ്തമനത്തില്‍ ഈറനണിനിഞ്ഞിരുന്ന ഇടവേളകളെ

കടല്‍ക്കാറ്റ് എപ്പോഴോ തഴുകിയിരുന്നു.