Saturday, April 18, 2009

കാത്തിരുപ്പ്

അളന്നു പണിതൊരീ സിംഹാസനത്തിലിരുന്നു
പൊട്ടിച്ചിരിക്കുന്നത് ....
ചോരയൊലിക്കുന്ന പ്രാണന്‍...
ഉപാധികളില്‍ തട്ടി വീണുടയുന്ന പൊരുത്തങ്ങള്‍ ....
തകര്‍ന്നിടാത്ത ചുറ്റുമതിലുകള്‍ ...അവശേഷിപ്പുകള്‍ ....
മാഞ്ഞിട്ടും ...വായിച്ചെടുക്കുന്ന പരിധികള്‍ ...
എന്നിട്ടും .....
പിറന്നുവീഴുന്നു ...സ്വപ്‌നങ്ങള്‍...
ജന്മരഹസ്യങ്ങളില്ലാതെ....
അലയുന്നു...ഇടംതേടി ..
ചമയമഴിക്കാനാവാതെ ......
മിഴിയടയ്ക്കാനാവാതെ .......
അളന്നുപണിത സിംഹാസനത്തിലിരിക്കുന്നത്.....
ചോരയൊലിക്കുന്ന പ്രാണന്‍...
മുന്നിലൂടെ തഴുകിനീങ്ങുന്ന ...
നിമിഷങ്ങള്‍....നിറങ്ങള്‍.....
അനാഥര്‍..
ഈ നഷ്ടപ്പെടലിന്‍റെ..അല്ല ....കണ്ടെത്തലിന്‍റെ ..പേരോ ....
കാത്തിരുപ്പ് ......

7 comments:

  1. അനിത ,നിലാവിലേക്ക് കവിതകണ്ട് എത്താന്‍കഴിഞ്ഞതില്‍ സന്തോഷിക്കന്നു,ദുഖിക്കുന്നു ...എന്തിനാണ് ഒരാള്‍ ഇത്ര സങ്കടപ്പെടുന്നത് .കവിതയില്‍ ജീവാംശങ്ങള്‍ നിറയുന്നത് കൊണ്ടാവാം ഇത്ര തീവ്രത അനുഭവപ്പെടുന്നത് നന്നായ്‌ എഴുതുക,നന്മകള്‍.കവിത കളഞ്ഞു പോയ കല്ലുപെന്‍സില്‍ പോലെയാണ് തേച്ചുമിനുക്കിലും ഉരഞ്ഞു തീരാതെ കാക്കുക.... മാനവന്‍

    ReplyDelete
  2. "thirivukalil "kathirikkunna sukhavum dukhavum sweekarichalle yathra thudaruka ...sandarsanathinum ,abhiprayangalkkum nandi...oppam santhoshavum ariyikkunnu.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ezhuthuka madiyedukkathe

    ReplyDelete
  5. മാഞ്ഞിട്ടും വായിച്ചെടുക്കുന്ന പരിധികള്‍ ;പൊള്ളുന്നകുളിര് ; ശക്തമായ പ്രയോഗങ്ങള്‍ ഇഷ്ടമായി

    ReplyDelete
  6. nandi indulekha...valare santhosham undu.

    ReplyDelete
  7. :kathiruppu: ella jeevithavum avasanikkunnathu kathiruppinodivilanu...waiting for somone like goethe

    ReplyDelete