Thursday, April 30, 2009

ഇതു പിറക്കാത്ത കവിത

ഞാന്‍ ഇവിടെ ...
പ്രകാശവര്‍ഷങ്ങള്‍ക്കിപ്പുറം ....
ഉരുകിയൊലിക്കാത്ത ..
മഞ്ഞുമലകളില്‍..
പൂത്തുലയുന്ന ...സ്വപ്നപ്പരലുകള്‍ക്കിടയില്‍..
ഉടല്‍ഭാരം... ഒളിപ്പിച്ച്...
ഒഴുകിനടക്കുന്നു...
ഇനി ...ഉറങ്ങാത്ത രാവുകളില്ല..
ഉണരാത്ത പകലുകളും..
നിഴല്‍ ചിതറാത്ത നിമിഷങ്ങള്‍ മാത്രം....
മുറിഞ്ഞ പൊക്കിള്‍കൊടിയുടെ ...
മുറിയാത്ത നോവുപോലെ...
പേരറിയാത്ത ഏതോ രാവിന്‍റെ..
തുളുമ്പുന്ന ..താരാട്ടും..
മയങ്ങും മുന്പ് ....
ഈ അനന്തത ചുരത്തിയ ഇരുള്‍ നീലിമയില്‍ ...
ഞാനിതാ കുറിക്കുന്നു..
നിന്‍റെ കാണാത്ത മിഴികളില്‍ നിന്നും തൊട്ടെടുത്ത ....
എന്‍റെ പിറക്കാത്ത കവിത.



4 comments:

  1. സങ്കടങ്ങള്‍ ഒളിപ്പിച്ച് കവിതയും പ്രണയവും ,രതിയും ,വിരഹവും ,ഒപ്പം ,താരാട്ടും കരുതുന്ന ഒരു അമ്മ മനസും ,പ്രണയത്തിനായ്‌ കരുതിവച്ച ഒരു വസന്ത സ്മൃതികളും ഈ കവിതയില്‍ നിറയുന്നുണ്ട് കൂടുതല്‍ തീവ്രതയോടെ ആവിഷ്കരിച്ച ഇതില്‍ കവിയെക്കള്‍ ഒരു പ്രണയിനിയെ ആണ് കാണാന്‍ കഴിയുക ,ഒപ്പം ഒരിക്കലും ഉറങ്ങാന്‍ കഴിയാത്ത ഒരു അമ്മയും നിറയുന്നുണ്ട് .ഇതാണ് അനിതയുടെ നല്ലകവിത എന്ന് പറയുന്നതില്‍ ഒട്ടും സങ്കോചം ഇല്ല നല്ലതുവരട്ടെ.

    ReplyDelete
  2. nandi hridayathil sookshikkunnu......

    ReplyDelete
  3. കവിതകള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്‌. വീണ്ടും വരാം...

    ReplyDelete